| Monday, 16th March 2020, 12:35 pm

കശ്മീരിലെ ഗവര്‍ണര്‍ക്ക് വൈന്‍ കഴിക്കലും ഗോള്‍ഫ് കളിക്കലുമാണ് ജോലി എന്ന് സത്യപാല്‍ മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ ഗവര്‍ണര്‍മാര്‍ക്ക് ഒരു ജോലിയുമില്ലെന്ന് ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കശ്മീരിലെ ഗവര്‍ണര്‍ മദ്യം കഴിക്കുകയും ഗോള്‍ഫ് കളിക്കുകയുമാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്ക് വലിയ ജോലിയൊന്നുമില്ലെന്നുമാണ് സത്യപാല്‍ മാലിക് പറയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സമയത്ത് ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സത്യപാല്‍ മാലിക്കിന്റെ ജന്‍മനാടായ ഉത്തര്‍പ്രദേശിലെ ബഘ്പതില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഗവര്‍ണര്‍ക്ക് വലിയ ജോലിയൊന്നുമില്ല. കശ്മീരിലെ ഗവര്‍ണര്‍ സാധാരണയായി വൈന്‍ കഴിക്കുകയും ഗോള്‍ഫ് കളിക്കുകയുമാണ് ചെയ്യുന്നത്,’ സത്യപാല്‍ മാലിക് പറഞ്ഞു.  ബഘ്പതില്‍ വെച്ച് താന്‍ ബിഹാര്‍ ഗവര്‍ണറായിരുന്ന കാലത്തെക്കുറിച്ചും സത്യപാല്‍ മാലിക് പറഞ്ഞു.

 

Latest Stories

We use cookies to give you the best possible experience. Learn more