| Sunday, 29th March 2020, 8:55 am

കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞു; രോഗി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞി ആണ് മരിച്ചത്.

ഇദ്ദേഹത്തെ ഇന്നലെ അത്യാസന്ന നിലയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി വെച്ച് ആംബുലന്‍സ് തടയുകയായിരുന്നു.

ഇതോടെ ഇവര്‍ തിരിച്ച് സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കാസര്‍കോട് നഗരത്തിലെ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.

മരിച്ച പാത്തുഞ്ഞി കര്‍ണാടക സ്വദേശിയാണ്.ഇവരുടെ മകളെ കല്യാണം കഴിച്ചത് കേരള സ്വദേശിയാണ്.

മകളുടെ കൂടെയായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മംഗലാപുരത്തെ ആശുപത്രിയിലേക്ക് ഇവരുടെ വീട്ടില്‍ നിന്ന് 15 മിനിറ്റ് യാത്രയെ ഉണ്ടായിരുന്നൂള്ളൂ,.

നേരത്തെ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തുമിനാട്ടില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചിരുന്നു. അബ്ദുള്‍ ഹമീദ് എന്ന ആസ്മ രോഗിയാണ് മരണപ്പെട്ടത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more