| Friday, 8th September 2023, 7:28 pm

ആല്‍ബിയുടെ മാസ് കാണാന്‍ പോകുന്നതേയുള്ളൂ; കാസര്‍ഗോള്‍ഡ് ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

കളര്‍ഫുള്‍ ഫ്രെയിമുകള്‍ നിറഞ്ഞ ടീസറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ടീസറിലെ വിഷ്ണു വിജയിയുടെ സംഗീതത്തിനും കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. രണ്ട് മിനിറ്റും 25 സെക്കന്റുകള്‍ നീണ്ടുനില്‍ക്കുന്നതാണ് ട്രെയ്‌ലര്‍.

മുഖരി എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നിര്‍മിക്കുന്നത്. സരിഗമയാണ് സിനിമ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ഗാനം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടേതായി പുറത്തുവരുന്ന കളര്‍ഫുള്‍ ചിത്രമാകും കാസര്‍ഗോള്‍ഡ് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


വിനായകന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണനാണ് വരികള്‍.

മേക്കപ്പ്-ജിതേഷ് പൊയ്യ, കല-സജി ജോസഫ്, വസ്ത്രാലങ്കാരം-മസ്ഹര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍,പി ആര്‍ ഒ- എ.എസ് ദിനേശ്, ശബരി.

Content Highlight: Kasargold movie trailer is out now

Latest Stories

We use cookies to give you the best possible experience. Learn more