പെരിയ: കാസര്‍ഗോഡ് വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന് പരാതി. ബന്തടുക്ക കാക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് സംഭവം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ഗുരുപൂര്‍ണിമ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് 30 റിട്ടയേർഡ് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ രക്ഷിതാക്കളും പങ്കെടുത്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് രക്ഷിതാക്കള്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.
ഭാരതീയ വിദ്യാനികേതന്റെ കീഴിലാണ് ബന്തടുക്ക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് ആര്‍.എസ്.എസിന്റ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ബന്തടുക്ക സ്‌കൂളില്‍ സമാനമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നതായാണ് വിവരം.
Content Highlight: Foot worship in RSS-controlled school in Kasaragod