| Wednesday, 27th June 2018, 1:26 pm

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം; കാര്‍വാന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖറിന് പുറമെ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷമിടുന്നത്. അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മിഥിലയുടെയും ആദ്യ ചിത്രമാണ് കാര്‍വാന്‍.

അവിനാഷിന്റെ പിതാവിന്റെ മരണവാര്‍ത്ത അറിയിക്കുന്നത് മുതലാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. അവിനാഷ് പിന്നീട് ഷൗക്കത്തിനെയും (ഇര്‍ഫാന്‍ ഖാന്‍) തന്യയെയും (മിഥില) കണ്ടുമുട്ടുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ആഗസ്റ്റ് 3നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷൂട്ട് ചെയ്തിട്ടുള്ള ചിത്രം ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്‌ക്രൂവാലയാണ് നിര്‍മ്മാതാവ്.

കാര്‍വാന് ശേഷം സോനം കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more