| Sunday, 29th July 2018, 7:16 am

കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; ആശുപത്രിയ്ക്ക് പുറത്ത് വന്‍ജനാവലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ കനിമൊഴി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകരെ ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല.


ALSO READ: കമിതാക്കള്‍ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു


അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ദ സംഘം നേരത്തേ അറിയിച്ചിരുന്നു.

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ശനിയാഴ്ച രാവിലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. പിന്നീട് കരുണാനിധിയുടെ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കരുണാനിധിയുടെ ആരോഗ്യം തിരിച്ച് കിട്ടാന്‍ പ്രാര്‍ത്ഥനയുമായി ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ ജനാവലിയാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more