| Monday, 6th August 2018, 7:02 pm

കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി; അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. കാവേരി ആശുപത്രിയാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.

കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സ ഫലം കാണുമോയെന്നറിയാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രായാധിക്യവും രോഗങ്ങളുമാണ് കരുണാനിധിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നത്.

ALSO READ: എസ്.ഡി.പി.ഐയുടെ വീട്ടില്‍ കയറിയവര്‍ക്ക് ആര്‍.എസ്.എസിന്റെ വീട്ടില്‍ കയറാന്‍ നട്ടെല്ലുണ്ടോ: എം.എസ്.എഫ് നേതാവിന്റെ വിദ്വേഷ പോസ്റ്റ്

നേരത്തെ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനവുക്കാരസര്‍ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. കരുണാനിധി അതീവഗുരുതരാവസ്ഥയിലാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. കരുണാനിധി ആശുപത്രിയിലായതിനുശേഷം ഇതാദ്യമായാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തുന്നത്.

ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more