തമിഴ് സിനിമയിലെ മുന്‍നിര നടന്മാരില്‍ കുറഞ്ഞ കാലം കൊണ്ട് തന്റേതായ സ്ഥാനം സൃഷ്ടിച്ച അഭിനേതാവാണ് കാര്‍ത്തി. തമിഴ്‌നടന്‍ ശിവകുമാറിന്ററെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ താരം ഒട്ടനവധി നല്ല ചിത്രങ്ങളിലൂടെ കോളിവുഡില്‍ തന്റെ മാര്‍ക്കറ്റ് സൃഷ്ടിച്ചെടുക്കുകയായിരുന്നു. മണിരത്‌നത്തിന്റെ അസിസ്റ്റന്റായി സിനിമാ ജീവിതം ആരംഭിച്ച കാര്‍ത്തി 2007ല്‍ പുറത്തിറങ്ങിയ പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പയ്യാ, നാന്‍ മഹാന്‍ അല്ല, സിരുത്തൈ, മദ്രാസ്, കൈതി തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കാര്‍ത്തിയ്ക്ക് സാധിച്ചിരുന്നു.
കാര്‍ത്തി. Photo: X.com
ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ 2019ല്‍ പുറത്തിറങ്ങിയ കൈതിയിലെ ദില്ലി എന്ന കഥാപാത്രം കാര്‍ത്തിയ്ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. എന്നാല്‍ ചിത്രത്തിന് ശേഷം കാര്യമായ ബോക്‌സ് ഓഫീസ് വിജയങ്ങളൊന്നും തന്നെ കാര്‍ത്തിയ്ക്ക് ലഭിച്ചിരുന്നില്ല. താരത്തിന്റേതായി വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ദാര്‍ 2. പി.എസ് മിത്രന്‍ സംവിധാനം ചെയ്ത് സെപ്റ്റംബര്‍ 10ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ തന്റെ പല ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ആരാധകരെ താന്‍ ടോര്‍ച്ചര്‍ ചെയ്‌തെന്ന് തനിക്കറിയാമെന്നും ജപ്പാന്‍ അടക്കമുള്ള പല ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും താരം പറയുന്നു. മലയാള ചിത്രമായ ആവേശം കണ്ടതിന് ശേഷമാണ് അത്തരത്തിലായിരുന്നു ചിത്രം ഒരുക്കേണ്ടിയിരുന്നതെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എന്ത് ചെയ്താലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ഫാന്‍സാണ്. പക്ഷേ അവരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ടോര്‍ച്ചര്‍ ചെയ്യുകയാണെന്ന് എനിക്കറിയാം. ഞാന്‍ ജപ്പാന്‍ എന്ന ചിത്രം ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട ചിത്രമായിരുന്നു അത്. രാജമുരുഗന്‍ സാറുടെ ചിത്രം. പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. പിന്നീടാണ് ആവേശം എന്ന സിനിമ ഞാന്‍ കണ്ടത്. ജപ്പാന്‍ അതുപോലെയായിരുന്നു എടുക്കേണ്ടിയിരുന്നത് എന്ന് അന്ന് എനിക്ക് മനസിലായി.
സര്‍ദാര്‍ 2. Photo: District
അതേസമയം ആക്ഷനൊന്നുമില്ലാതെ ഞാന്‍ മെയ്യഴകന്‍ ചെയ്തു. നിങ്ങള്‍ക്ക് ആക്ഷന്‍ ഇഷ്ടമാണെന്ന് എനിക്കറിയാം. എങ്കിലും മെയ്യഴകനെ ഒരു ക്ലാസിക് ചിത്രമായി എടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിങ്ങള്‍ എല്ലാവരും ചിത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ചിത്രത്തിന്റെ സംവിധായകനായ നളനൊപ്പം ഇനിയും ഒരുപാട് വര്‍ക്ക് ചെയ്യണം. ഇത്തവണ സര്‍ദാര്‍ 2വിലൂടെ നിങ്ങളെ നിരാശരാക്കില്ല. ഓഡിയന്‍സിന് എന്ത് ഇഷ്ടപ്പെടും എന്ന് നോക്കിയാണ് സര്‍ദാര്‍ 2 ചെയ്തിരിക്കുന്നത്. ആരെയും നിരാശപ്പെടുത്തില്ല,’ കാര്‍ത്തി പറഞ്ഞു.
Content Highlight: Karthi talks about his fans and upcoming movie Sardar 2