| Friday, 6th July 2018, 8:55 pm

ആക്ഷനും ഹാസ്യവുമായി കാര്‍ത്തിയുടെ കാടൈകുടി സിംഗം; ട്രൈലര്‍ പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കൊമ്പനു ശേഷം ഗ്രാമീണപശ്ചാത്തലത്തില്‍ കഥ പറയുന്ന കാര്‍ത്തി ചിത്രം കാടൈകുടി സിംഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ചേട്ടന്‍ സൂര്യയാണ് ട്രൈലര്‍ പുറത്ത് വിട്ടത്. രണ്ട് മിനിട്ട് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.

2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായിഷ, പ്രിയ ഭവാനി, അര്‍ഥന, സത്യരാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


Also Read ഒടിയന്‍ മാണിക്യന്‍ വരുന്നു; റിലീസ് ഡേറ്റും വിശദാംശങ്ങളും പ്രഖ്യാപിച്ച് ഒടിയന്‍ ടീസര്‍ ഇറങ്ങി

ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രണയത്തിനും, ആക്ഷനും തുല്യ പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. തെങ്കാശിയിലും സമീപ പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

ആക്ഷനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം തെലുങ്കില്‍ ചിന്ന ബാബു എന്ന പേരിലാണ് എത്തുക . ജൂലായ് 13നാണ് ചിത്രത്തിന്റെ റിലീസ്

Latest Stories

We use cookies to give you the best possible experience. Learn more