| Saturday, 16th January 2016, 8:56 pm

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍. വടക്കു കിഴക്കന്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ വികസന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സിദ്ധരാമയ്യ. അഭിവാദ്യം അര്‍പ്പിക്കുന്നതിനായി ആളുകള്‍ ചുറ്റും കൂടിയപ്പോള്‍ മുന്‍പിലുള്ള തിരക്ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രി ഉദ്യോഗസ്ഥനെ അടിച്ചത്.

ബെല്ലാരി കോര്‍പറേഷന്‍ കമ്മീഷണറായ പി.ജി രമേശാണ് അടി കൊണ്ട ഉദ്യോഗസ്ഥന്‍. അതേ സമയം തന്നെ ആരും അടിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താന്‍ ആരെയും അടിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യയും പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more