| Friday, 2nd August 2019, 4:34 pm

കര്‍ണന്‍; മാരി സെല്‍വരാജ് സംവിധാനം,ധനുഷ് നായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട്ടിലെ ജാതി പ്രശ്‌നത്തെ പറഞ്ഞ ചിത്രമായിരുന്നു മാരി ശെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു പരിയേറും പെരുമാള്‍. ചിത്രം കണ്ട നടന്‍ ധനുഷ് മാരി ശെല്‍വരാജിന്റെ അടുത്ത ചിത്രം തന്നോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ധനുഷ് ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് പേര് നിശ്ചയിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്ത് തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത് തന്നെ ധനുഷും മാരി ശെല്‍വരാജും കൂടിക്കാഴ്ച നടത്തി തിരക്കഥ ഉറപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കലൈപുലി എസ്.താണുവിന്റെ വി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം എന്ന് ആരംഭിക്കും എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന പട്ടാസ് ആണ് ധനുഷിന്റെ അടുത്ത റിലീസ് ചിത്രം. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരനും റിലീസിനൊരുങ്ങുകയാണ്. അസുരനില്‍ മഞ്ജു വാര്യരാണ് നായിക.

Latest Stories

We use cookies to give you the best possible experience. Learn more