| Tuesday, 7th August 2012, 9:25 am

മാധവ് മേനോനായി മോഹന്‍ലാല്‍ വരുന്നു: കര്‍മ്മയോദ്ധ ആഗസ്റ്റ് 17ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരിടവേളയ്ക്കുശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിയ്ക്കുന്ന കര്‍മ്മയോദ്ധയുടെ ചിത്രീകരണം ആഗസ്റ്റ് 17ന് തുടങ്ങും. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം. മുംബൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലണ്ടന്‍ ഒളിമ്പിക്‌സ് കഴിഞ്ഞ് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ചിത്രം ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. []

ചിത്രത്തില്‍ മാധവ് മേനോന്‍ എന്ന എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാളവികയെന്ന പുതുമുഖമാണ്  നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജുമേനോന്‍, കലിംഗ ശശി, രമ്യ നമ്പീശന്‍, ഐശ്വര്യ ദേവന്‍, ബിനീഷ് കോടിയേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സീരിയല്‍ രംഗത്ത് ശ്രദ്ധേയായ ആശ ശരത്തിനും ചിത്രത്തില്‍ പ്രധാന വേഷമുണ്ട്.

മാധവ് മേനോന്‍ നിര്‍ണായക ദൗത്യവുമായി കേരളത്തിലെത്തുന്നു. ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം മാധവ് മേനോന്റെ വരവോടെ അതിന്റെ നിര്‍ണായക ഘട്ടത്തിലെത്തുന്നു. കേരളത്തില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.

മേജര്‍ രവിയുടെ പ്രൊഡക്ഷന്‍ ബാനറായ എം.ആര്‍ പ്രൊഡക്ഷന്‍സും ഹനീഫ് മുഹമ്മദിന്റെ റെഡ് റോസ് ക്രിയേഷന്‍സും ചേര്‍ന്നാണ് കര്‍മ്മയോദ്ധ നിര്‍മിക്കുന്നത്.  പ്രദീപ് നായര്‍ ഛായാഗ്രഹണവും എസ്.ബി സതീശ് വസ്ത്രാലങ്കാരവും ഒരുക്കും.

നേരത്തെ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ചെയ്തിരുന്നു. ഇതില്‍ കീര്‍ത്തിചക്ര വന്‍വിജയം നേടിയപ്പോള്‍ കുരുക്ഷേത്രയും കാണ്ഡഹാറും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more