| Tuesday, 3rd December 2013, 5:34 pm

തിരിച്ചുവരവിന് തയ്യാര്‍: കരിഷ്മ കപൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ബോളിവുഡില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ പറ്റിയ അവസരത്തിനായി കാത്തിരിക്കുകയാണ് കരിഷ്മ കപൂര്‍. തിരിച്ചുവരവിന് താന്‍ തയ്യാറാണെന്നും മികച്ച കഥയ്ക്കായുള്ള കാത്തിരിപ്പിലാണെന്നുമാണ് കരിഷ്മ പറയുന്നത്.

സിനിമയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. പക്ഷേ, പ്രേക്ഷകര്‍ സ്വീകരിക്കുന്ന വേഷത്തിലായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അഭിനയം ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ എപ്പോഴും തിരിച്ച് വരവ് സാധ്യമാകും. കരിഷ്മ പറയുന്നു.

ഇപ്പോള്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കി ഞാന്‍ വളരെ തിരക്കിലാണ്. അഭിനയം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. നല്ല ഓഫറുകള്‍ വന്നാല്‍ സ്വീകരിക്കും. അതിനായുള്ള കാത്തിരിപ്പിലാണ് താനെന്നും കരിഷ്മ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കരിഷ്മയുടെ തിരിച്ചുവരവ് എന്ന് വിശേഷിപ്പിച്ച് പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് ഇഷ്ഖ് എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയതിന്റെ അനുഭവത്തിലാണ് കരിഷ്മയുടെ പുതിയ തീരുമാനം എന്നാണ് കേള്‍ക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more