| Friday, 16th October 2015, 12:37 pm

സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ചിട്ടില്ല: കരിഷ്മ കപൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ബോളിവുഡില്‍ നിന്നും ഏറെക്കാലമായി അകന്നുനില്‍ക്കുകയാണെങ്കിലും തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് നടി കരിഷ്മ കപൂര്‍.

ആദ്യ പ്രാധാന്യം കുട്ടികള്‍ക്ക് തന്നെയാണെന്നും കരിഷ്മ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്റെ കുട്ടികള്‍ ഇപ്പോള്‍ വളരെ ചെറുതാണ്.

അവര്‍ക്കാണ് ഞാന്‍ ആദ്യം പ്രാധാന്യം നല്‍കുന്നത്. അതിന് ശേഷം മാത്രമേ കരിയറിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ- കരിഷ്മ പറയുന്നു. 1991 ലാണ് കരിഷ്മ ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്

1991 ല്‍ റിലീസ് ചെയ്ത “പ്രേം ഖൈദി” ആണ് ആദ്യ സിനിമ. പിന്നീട് “ദില്‍ തോ പാഗല്‍ ഹെ”, “ഫിസ”, “രാജാ ഹിന്ദുസ്ഥാനി” തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി ചലച്ചിത്ര മേഖല അടക്കിവാണ കപൂര്‍ കുടുംബാംഗമാണ് കരിഷ്മ.

സിനിമാ മേഖലയിലെ മാറ്റങ്ങള്‍ താന്‍ നിരീക്ഷിക്കുകയാണെന്നും ഭാവിയില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടാകുമെന്നാണ് കരുതുന്നതെന്നും കരിഷ്മ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more