| Friday, 7th August 2020, 11:28 pm

കരിപ്പൂരിലിറക്കേണ്ട വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും; ജിദ്ദ വിമാനം നെടുമ്പാശ്ശേരിയിലിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. കോഴിക്കോട്് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്‌ളൈ വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാവുന്നത് വരെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനം.

കരിപ്പൂലിറക്കേണ്ട ജിദ്ദ വിമാനം നെടുമ്പാശ്ശേരിയിലിറക്കി. സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20 ഓടെ നെടുമ്പാശ്ശേരിയിലിറക്കിയത്.

വിമാനപകടത്തിലെ മരണം 19 ആയി ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് ഇപ്പോഴും മാറ്റുകയാണ്. വിമാനത്തില്‍ 74 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നെതെന്നാണ് റിപ്പോര്‍ട്ട്.

റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും. അപകടത്തില്‍ വിമാനം പിളരുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more