| Saturday, 19th December 2015, 8:39 pm

കൈക്കൂലി ആരോപണം: കരിപ്പൂര്‍ കസ്റ്റംസ് സുപ്രണ്ടിനെ സ്ഥലം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളില്‍ നിന്നും നിര്‍ബന്ധപൂര്‍വം കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനെ സ്ഥലം മാറ്റി. ഇന്ന് ഉച്ചയ്ക്കാണ് ഫ്രാന്‍സിസിനെ സ്ഥലം മാറ്റിയതായി അറിയിച്ച് കൊണ്ട് ഉത്തരവിറങ്ങിയത്. കോഴിക്കോട് സെന്‍ട്രല്‍ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ മൂന്നാം തിയ്യതി കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോഡ് ഏരിയാല്‍ സ്വദേശി ഹക്കീം റൂബയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസിനെതിരെ പ്രതിഷേധം ശക്തമായിരുന്നത്. 5000രൂപ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റൂബയെ വിമാനത്താവളത്തിനുള്ളില്‍ ക്യാമറ ഇല്ലാത്ത് സ്ഥലത്ത് കൊണ്ടു പോയി മൂക്കിനും കണ്ണിനും ഇടിക്കുകയും വെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞു വെക്കുകയായിരുന്നു. റൂബ കൊണ്ടോട്ടി പോലീസിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ശക്തമായാണ് പ്രവാസികള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധിച്ചിരുന്നത്.

ഇതിനിടെ സംഗീത സംവിധായകന്‍ ജയചന്ദ്രനെയും കരിപ്പൂരിലെ കസ്റ്റംസ് ജീവനക്കാര്‍ ഉപദ്രവിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

കൂടുതല്‍ വായനയ്ക്ക്

We use cookies to give you the best possible experience. Learn more