| Friday, 7th August 2020, 8:54 pm

അപകടമുണ്ടായത് റണ്‍വെയില്‍ നിന്ന് തെന്നി മാറി താഴ്ചയിലേക്ക് വീണ്; പൈലറ്റ് മരിച്ചെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണ് പിളര്‍ന്നെന്ന് റിപ്പോര്‍ട്ട്. വിമാനം 35 അടി താഴ്ചയിലേക്ക് വീണെന്നാണ് പുറത്തുവരുന്ന വിവരം.

190 പേരാണ്  വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും. അപകടത്തില്‍ വിമാനം പിളര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. അപകടതതില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. മംഗലാപുരം വിമാനതാവളത്തിനെ പോലെ തന്നെ ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലേയും

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more