| Sunday, 22nd August 2021, 10:12 am

ഇത്തവണ സിംബയും; കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി കരിക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി കരിക്ക് ടീം. തിരുവോണ ദിവസം കരിക്ക് യൂ ട്യൂബ് ചാനലില്‍ പുറത്തിറക്കിയ സ്റ്റാര്‍ എന്ന വീഡിയോ ഇതിനോടകം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായിട്ടുണ്ട്.

ഞായറാഴ്ച രാവിലെ വരെ 23 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്.

അനു കെ. അനിയന്‍ സംവിധാനം ചെയ്ത പുതിയ വീഡിയോയുടെ കഥയും സംഭാഷവണവും കരിക്ക് ടീമിന്റേതാണ്. ബിനോയ് ജോണാണ് ക്യാമറ. ആനന്ദ് മാത്യൂസാണ് എഡിറ്റിംഗ്.

കൊവിഡും ലോക്ക്ഡൗണും കാരണം അടുത്തിടെ കരിക്ക് പുതിയ വീഡിയോ ചെയ്തിരുന്നില്ല. ഇതിനിടെ ആവറേജ് അമ്പിളി എന്ന പേരില്‍ പുതിയൊരു സീരിസ് കരിക്ക് ഫ്‌ളിക്കില്‍ ആരംഭിച്ചിരുന്നു.

തുടക്കം മുതല്‍ക്കേ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സീരീസുകൂടിയാണ് ഇത്.

മലയാളത്തിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ മുന്‍പന്തിയിലാണ് കരിക്കിന്റെ സ്ഥാനം. നെറ്റ്ഫ്‌ളിക്‌സിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് കരിക്ക്.

നിഖില്‍ പ്രസാദാണ് കരിക്കിന്റെ സ്ഥാപകന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Karikku  Comedy STAR New Video

Latest Stories

We use cookies to give you the best possible experience. Learn more