| Tuesday, 7th July 2026, 8:28 pm

ഒടിയന് പിന്നാലെ രാമായണയും... റെക്കോഡ് തുകക്ക് വിതരണം ഏറ്റെടുത്ത് കരണ്‍ ജോഹര്‍, ലാഭമാകാന്‍ പാടുപെടണം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊരാളാണ് കരണ്‍ ജോഹര്‍. സംവിധായകനെന്ന നിലയില്‍ നിരവധി ബ്ലോക്ക്ബസ്റ്ററുകളൊരുക്കിയ കരണ്‍ സിനിമാനിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ധര്‍മ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയാണ് ഇന്ന് ബോളിവുഡിനെ മൊത്തത്തില്‍ നിയന്ത്രിക്കുന്നത്. നിരവധി നെപ്പോ കിഡ്ഡുകളെ ലോഞ്ച് ചെയ്ത പ്രൊഡക്ഷന്‍ ഹൗസ് കൂടിയാണ് കരണിന്റേത്.

ബോളിവുഡില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് ഇന്‍ഡസ്ട്രികളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ കരണ്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ മലയാളത്തിലും ധര്‍മ സിനിമകളൊരുക്കുന്നത് വാര്‍ത്തയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കുന്ന ഒടിയനില്‍ കരണ്‍ ജോഹറും നിര്‍മാണ പങ്കാളിയാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായ രാമായണയുടെ വിതരണാവകാശവും കരണ്‍ ജോഹര്‍ സ്വന്തമാക്കിയിരിക്കുകയാണ്. 250 കോടിക്കാണ് രാമായണയുടെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം ധര്‍മ പ്രൊഡക്ഷന്‍സ് നേടിയത്. ബോളിവുഡില്‍ ഈയടുത്ത് വന്നതില്‍ ഏറ്റവുമുയര്‍ന്ന തുകയാണിത്.

നോര്‍ത്ത് ഇന്ത്യയില്‍ കരണ്‍ ജോഹറിന് ലാഭമാകണമെങ്കില്‍ ചിത്രം 800 കോടിയെങ്കിലും സ്വന്തമാക്കണം. ബ്രേക്ക് ഇവന്‍ ഫിഗര്‍ തന്നെ 560 കോടിയാണ്. അനൗണ്‍സ്‌മെന്റല്ലാതെ രാമായണയുടെ മറ്റൊരു അപ്‌ഡേറ്റും സിനിമാപ്രേമികളില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കിയിട്ടില്ലെന്നത് ചര്‍ച്ചയാണ്. ഇതുവരെ വന്ന അപ്‌ഡേറ്റുകളില്‍ പലതും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് വിമര്‍ശനം.

രാമായണ Photo: Namit Malhotra

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം ഈ വര്‍ഷം തിയേറ്ററുകളിലെത്തും. ദീപാവലിക്കാണ് രാമായണയുടെ റിലീസ്. ഇന്ത്യയില്‍ പലര്‍ക്കും പരിചിതമായ കഥയെ നിതേഷ് തിവാരി ഏത് രീതിയില്‍ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. രാമായണയെ ആസ്പദമാക്കി ഒരുക്കിയ പ്രഭാസിന്റെ ആദിപുരുഷിന് നേരിടേണ്ടി വന്ന ട്രോളുകളെല്ലാം നിതേഷിന് പാഠമായേക്കുമെന്നാണ് കമന്റുകള്‍.

രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ താരം സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. വന്‍ താരനിരയാണ് രാമായണയുടെ ഭാഗമാകുന്നത്. യഷ് (രാവണന്‍), രവി ദുബേ (ലക്ഷ്മണന്‍), സണ്ണി ഡിയോള്‍ (ഹനുമാന്‍), കാജല്‍ അഗര്‍വാള്‍ (മണ്ഡോദരി), മോഹിത റെയ്‌ന (ശിവന്‍) എന്നിവരാണ് രാമായണയിലെ പ്രധാന താരങ്ങള്‍.

രാമായണ Photo: Namit Malhotra

സംഗീതലോകത്തെ ഇതിഹാസങ്ങളായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനുമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഹോളിവുഡിലെ മുന്‍നിര കമ്പനിയായ ഡി.എന്‍.ഇ.ജിയാണ് രാമായണയുടെ വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. 3000 കോടി ബജറ്റില്‍ 2000 കോടിയോളം വി.എഫ്.എക്‌സിനാണ് ചെലവഴിക്കുന്നത്.

Content Highlight: Karan Johar brought the North Indian distribution rights of Ramayana movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more