| Thursday, 2nd September 2010, 4:14 pm

‘ദ­ബാ­ങ്’ വി ആര്‍ ഫാ­മി­ലി­യു­ടെ നി­റം കെ­ടു­ത്തു­ം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചി­ത്ര­ത്തി­ലെ ഒ­രു നായി­ക ക­ജോള്‍ പ്ര­സ­വാ­വ­ധി­യി­ലാണ്. മ­റ്റൊ­രു നായി­ക ക­രീ­ന­ക­പൂര്‍ പ്ര­തി­ശ്രു­ത കാ­മു­കന്‍ സെ­യ്­ഫ് അ­ലി­ഖാ­ന്റെ ഏജന്റ് വി­നോ­ദ് എ­ന്ന ചി­ത്ര­ത്തി­ന്റെ തി­ര­ക്കി­ലും. ഇ­നി­യി­പ്പോള്‍ അ­വ­ശേ­ഷി­ക്കുന്ന­ത് ക­രണ്‍ ജോ­ഹര്‍­ മാ­ത്ര­മാണ്. ത­ന്റെ സി­നി­മ­യാ­ണ­ല്ലോ പ്ര­ചാര­ണം ചെ­യ്യാന്‍ ഇ­റ­ങ്ങാ­തെ വ­യ്യ. വീ ആര്‍ ഫ­ാമ­ലി­യു­ടെ പ്ര­ചാ­ര­ണ­ത്തി­ന്റെ തി­ര­ക്കിട്ട പ­രി­പാ­ടി­ക­ളി­ലാ­ണ് ക­രണ്‍.

താന്‍ അ­ടു­ത്ത് ചെ­യ്യാ­നി­രി­ക്കു­ന്ന സി­നി­മ­പോലും മാ­റ്റി­വച്ചു. അ­തെ­ന്താ­വു­മെന്നാ­ലോ­ചി­ക്കാ­നു­ള്ള സമ­യം പോലും കി­ട്ടു­ന്നില്ല. ഒ­രുപ­ക്ഷെ വീണ്ടും മൈ നെയിം ഈ­സ് ഖാന്‍ വീണ്ടും നിര്‍­മി­ച്ച് അ­തില്‍ താന്‍ ത­ന്നെ നാ­യ­ക­നാ­യേ­ക്കാ­മെന്നും ക­രണ്‍ ത­മാ­ശ­യോ­ടെ വ്യ­ക്ത­മാക്കി.
സല്‍­മാ­ന്റെ ദ­ബാ­ങ് ക­ര­ണി­ന്റെ വി ആര്‍ ഫാ­മ­ലി­യു­ടെ നി­റം കെ­ടു­ത്തു­മെ­ന്നു ത­ന്നെ­യാ­ണ് ജോ­ഹ­റി­ന്റെ ആശ­ങ്ക. ദ­ബാ­ങി­ന് ര­ണ്ടാ­ഴ്­ച­മു­മ്പ് വി ആര്‍ ഫാ­മി­ലി തി­യേ­റ്റ­റു­ക­ളി­ലെ­ത്തി­. ക­ജോ­ളാ­ണ് ചി­ത്ര­ത്തി­ന്റെ പ്രധാ­ന വേ­ഷ­ത്തില്‍ ഉ­ള്ള­തെ­ങ്കിലും ക­രീ­ന­യും പ്രേ­ക്ഷക­രെ കൈ­യി­ലെ­ടു­ക്കു­മെ­ന്നാ­ണ് ക­ര­ണി­ന്റെ വി­ശ്വാ­സം. ഹോ­ളി­വു­ഡ് ചി­ത്രമാ­യ സ്‌­റ്റെപ്‌­മോ­മി­ന്റെ പു­ന­രാ­ഖ്യാ­ന­മാ­ണ് വി ആര്‍ ഫാ­മി­ലി. അര്‍­ജ്ജുന്‍ രാം­പാ­ലാ­ണ് നാ­യകന്‍.
ക­ര­ണി­ന്റെ ക­മ്പ­നി­യു­ടെ അ­ടു­ത്ത ചിത്രം ഒ­ക്ടോ­ബ­റില്‍ ചി­ത്രീ­കര­ണം തു­ട­ങ്ങും. ഷ­കുന്‍ ബ­ത്ര സം­വി­ധാ­നം ചെ­യ്യു­ന്ന ചി­ത്ര­ത്തില്‍ ക­രീ­നയും ഇ­മ്രാന്‍ ഖാ­നു­മാ­ണ് പ്ര­ധാ­ന വേ­ഷ­ങ്ങ­ളില്‍.

Latest Stories

We use cookies to give you the best possible experience. Learn more