| Tuesday, 9th December 2014, 12:44 pm

കപ്പബിരിയാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യതിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിഭവമാണ് കപ്പബിരിയാണി. സ്വാദിഷ്ടമായ കപ്പബിരിയാണി ഉണ്ടാക്കാനുള്ള പാചകവിധി ഇതാ.

1. പച്ചക്കപ്പ- രണ്ട് കിലോ
2 ബീഫ് (എല്ല് ഇറച്ചിയോടുകൂടിയത്)- 1് കിലോ
3 ഇറച്ചിമസാല
4 കുരുമുളക് പൊടി
5 മല്ലിപ്പൊടി
6 മഞ്ഞള്‍പ്പൊടി
7 ഇഞ്ചി
8 പച്ചമുളക്
9 ചുവന്നുള്ളി
10 വെളുത്തുള്ളി
11 തേങ്ങ
12 ഉപ്പ്
13 കറിവേപ്പില

തയ്യാറാക്കുന്ന വിധം: ഇറച്ചിയില്‍ ആവശ്യത്തിന് ഉപ്പ്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കുന്നതിന് അരമണക്കൂര്‍ മുമ്പ് ഇത് റെഡിയാക്കി വയ്ക്കണം. അതിനുശേഷം നന്നായി വേവിക്കുക.

കപ്പ കൊത്തി ചെറുതായരിഞ്ഞ് നന്നായി കഴുകി വേവിക്കുക. കപ്പയിലെ വെള്ളം മുഴുവനും അരിച്ചുകളഞ്ഞശേഷം അതിലേക്ക് ആവശ്യത്തിന് പച്ചമുളക്, ഉള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയുടെ അരപ്പ് ചേര്‍ത്ത ഇളക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. തിളച്ചുവരുമ്പോള്‍ കുരുമുളക് പൊടിയും ഇറച്ചിമസാലയും ചേര്‍ക്കുക. കറിവേപ്പിലയിട്ട് ഇളക്കിയശേഷം വാങ്ങിവെക്കാം. രുചികരമായ കപ്പ ബിരിയാണി റെഡി.

We use cookies to give you the best possible experience. Learn more