ന്യൂദല്‍ഹി: വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ സ്പീക്കര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുക അഭിഭാഷകന്‍ കപില്‍ സിബല്‍.
ഇന്ന് രാവിലെയാണ് ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചത്.
പൈലറ്റ് ക്യാമ്പിലെ എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി അംഗീകരിക്കില്ലെന്നും എം.എല്‍.എമാര്‍ക്കെതിരായ നടപടി നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്.
സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
സച്ചില്‍ പൈലറ്റുള്‍പ്പെടെയുള്ള വിമര്‍തര്‍ക്കെതിരെ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സ്പീക്കര്‍ നോട്ടീസയച്ചത്. എന്നാല്‍ ഇതിനെതിരെ സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രാജസ്ഥാന്‍ ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അത് ഒഴിവാക്കാനാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നുമാണ് സ്പീക്കര്‍ സി.പി ജോഷി പറഞ്ഞത്.
കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ സ്പീക്കറിന് പൂര്‍ണ്ണ അധികാരമുണ്ട്. സുപ്രീം കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനമെന്നും സി.പി. ജോഷി പറഞ്ഞിരുന്നു.
ഭരണഘടനാ അധികാരത്തെ സ്ഥാപനങ്ങള്‍ മറികടക്കുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ നിയമസഭാ സ്പീക്കറുടെ അന്തസ്സ് സുപ്രീം കോടതി നിലനിര്‍ത്തുന്നുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന പ്രതീക്ഷയും ഇദ്ദേഹം പങ്കുവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക