| Wednesday, 4th March 2020, 12:58 pm

'ആരെങ്കിലും വിമര്‍ശിച്ചാല്‍ നിങ്ങള്‍ പറയും അത് ഞങ്ങളുടെ ആഭ്യന്തര കാര്യമെന്ന്, എന്നിട്ട് നിങ്ങള്‍ തന്നെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കും'; കേന്ദ്രത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യക്തിപരമായ താല്പര്യങ്ങളുടെ പേരില്‍ രാജ്യതലസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റെതെന്ന് കപില്‍ സിബല്‍. ട്വിറ്ററിലൂടെയാണ് സിബല്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

തര്‍ക്ക രാഷ്ട്രീയം സമൂഹത്തെ ധ്രുവീകരിക്കുമെന്നും അത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയും പരിസരങ്ങളെ നശിപ്പിക്കു ചെയ്യുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
” ആരെങ്കെലും നിങ്ങളെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ പറയും അത് ഞങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന്, എന്നിട്ട് അതേ നിങ്ങള്‍തന്നെ ആഭ്യന്തരമായി കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതാണ് തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നത്,” കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ കൗണ്‍സിലിന്റെ നീക്കത്തിനെതിരെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.
വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിബലിന്റെ പ്രതികരണം.

”പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. ഇത് പാര്‍ലമെന്റില്‍ നിയമം പാസാക്കാനുള്ള ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ വിദേശകക്ഷികള്‍ക്ക് അധികാരമില്ല” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more