| Tuesday, 9th January 2018, 10:21 am

'ഓള്‍ഡ് മങ്കി'ന്റെ സൃഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: മദ്യപാനികളുടെ ഇഷ്ടബ്രാന്‍ഡുകളില്‍ ഒന്നായ ” ഓള്‍ഡ് മങ്കി”ന്റെ സൃഷ്ടാവ് കപില്‍ മോഹന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എണ്‍പത്തി എട്ട് വയസായിരുന്നു. ഗാസിയാബാദിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

1954 ഡിസംബര്‍ 19ന് ആണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുന്നത്. കുറഞ്ഞ വിലയില്‍ ലഭ്യമായ മദ്യമായതിനാല്‍ ചുരങ്ങിയ കാലം കൊണ്ട് തന്നെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ 400 കോടി വിറ്റു വരവുള്ള കമ്പനിയാണ് ഓള്‍ഡ് മങ്ക്.

1976ല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനി കപില്‍ മോഹന്‍ എറ്റെടുത്തിരുന്നു.കരസേനയില്‍ ബിഗേഡിയര്‍ ആയിരുന്ന കപില്‍ മോഹന്  രാജ്യം 2010 ല്‍ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more