| Friday, 9th October 2026, 10:30 am

പരിക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ആ ഒരൊറ്റ വഴി മാത്രം; ഹർദിക്കിന് നിർദേശവുമായി ഇന്ത്യൻ ഇതിഹാസം

അഞ്ജലി പി.കെ.

ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. തന്റെ നീണ്ട കരിയറിൽ ഗുരുതരമായ പരിക്കുകളൊന്നും കൂടാതെ ഏറ്റവും ഫിറ്റായി കളിച്ച കളിക്കാരിൽ ഒരാളാണ് താനെന്ന് കപിൽ പറഞ്ഞു.

കൂടാതെ ശരീരം ഫിറ്റായിരിക്കാൻ കൂടുതൽ ക്രിക്കറ്റ് കളിക്കാൻ ഹർദികിന് നിർദേശവും നൽകി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കപിൽ നിർദേശങ്ങൾ പങ്കുവെച്ചത്.

കപിൽ ദേവ്

‘നീ കൂടുതൽ കളിക്കുന്തോറും നിന്റെ ശരീരം അതിനോട് പൊരുത്തപ്പെടും. എന്നാൽ കുറച്ച് മാത്രം കളിക്കുകയും പെട്ടെന്ന് ശരീരഭാരം കൂടുകയും ചെയ്താൽ പരിക്കേൽക്കാനുള്ള സാധ്യത വർദിക്കും. പേശികളുടെ ആരോഗ്യം മെച്ചപ്പെട്ടതാണെങ്കിൽ പരിക്കുകൾ കുറവായിരിക്കും,’കപിൽ ദേവ് പറഞ്ഞു.

തുടർച്ചയായ പരിക്കുകൾ കാരണം ഈ വർഷം മെയ് മുതൽ ഹർദിക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2026 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ഹോം ഏകദിന പരമ്പരയിലൂടെ 32-കാരനായ പാണ്ഡ്യ കളിക്കളത്തിലേക്ക് തിരിച്ചെത്തേണ്ടതായിരുന്നു.

ഹർദിക് പാണ്ഡ്യ

എന്നാൽ പുതിയ പരിക്കുകൾ കാരണം അതിനും തുടർന്ന് നടന്ന ഇന്ത്യ എ vs ഓസ്ട്രേലിയ എ പരമ്പരയ്ക്കും അദ്ദേഹത്തിന് സാധിച്ചില്ല.

ഏറ്റവും ഒടുവിലുണ്ടായ ഷിൻ പരിക്ക് മൂലം ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഹാർദിക്കിനെ ഒഴിവാക്കി. ന്യൂസിലൻഡിന് എതിരായുള്ള ഏകദിന പരമ്പരയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും നിലവിൽ അനിശ്ചിതത്വത്തിലാണ്.

Content Highlights; Kapil dev talks about Hardik Pandya injury

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more