| Tuesday, 26th September 2023, 7:49 pm

റിലീസിന് ഇനി രണ്ട് നാള്‍; മേക്കിങ് വീഡിയോ പുറത്ത് വിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് മേക്കിങ് വീഡിയോ പുറത്ത്. റിലീസിന് രണ്ട് ദിനം കൂടി ശേഷിക്കെയാണ് ബി.ടി.എസ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തിലെ വിവിധ രംഗങ്ങളുടേയും ഫൈറ്റ് സീക്വന്‍സുകളുടേയും മ്യൂസിക് മേക്കിങ്ങിന്റേയും വീഡിയോകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി എ.എസ്.ഐ. ജോര്‍ജ് മാര്‍ട്ടിനായാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തുന്നത്.

യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.

കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight: Kannur squad making video out

Latest Stories

We use cookies to give you the best possible experience. Learn more