അപകടം നടന്നയുടനെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ സലീം മാത്രമേ ഉണ്ടായിരുന്നുള്ളു. മാപ്പിളപ്പാട്ട് വേദികളിലെ സ്ഥിരം സാന്നിധ്യവും റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവുമായിരുന്നു സലീം.
നിരവധി ആല്‍ബങ്ങളും ആറ് സിനിമകളിലായി എട്ട് ഗാനങ്ങളും സലീം പാടിയിട്ടുണ്ട്. ഭാര്യയും മക്കളും സലീമിനൊപ്പം സജീവമായ മാപ്പിളപ്പാട്ടുകാരാണ്. പാലം, മണിത്താലി, നായകന്‍, ജഡ്ജ്‌മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ എന്നിവയാണ് സലീം പാടിയ ചിത്രങ്ങള്‍. ലൈലയാണ് ഭാര്യ, സലീബ്, സജില, സലില്‍, സജിലി എന്നിവര്‍ മക്കളാണ്.