കണ്ണൂര്‍: ആലക്കോട് ആശാന്‍ കവല മഞ്ഞുമലയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഡനത്തെത്തുടര്‍ന്ന് പ്രസവിച്ചു.
കേസില്‍ മഞ്ഞുമല എതിരേപുല്‍ത്തകിടിയില്‍ ഇ.കെ.സുരേഷിനെ(41) ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതു മാസം മുന്‍പായിരുന്നു യുവതി പീഡനത്തിനിരയായത്.
Also read ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിയെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ
ക്ഷീര സംഘത്തിലേക്കു പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വീട്ടിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ആലക്കോട് സി. ഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.