| Friday, 20th March 2020, 2:04 pm

കണ്ണൂര്‍ കോര്‍പറേഷന്‍; ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. മുസ്‌ലിം ലീഗ് അംഗം കെ.പി.എ സലീം എല്‍.ഡി.എഫ് പ്രമേയത്തെ പിന്തുണച്ചു. യു.ഡി.എഫ് വിപ്പ് ലംഘിച്ചാണ് സലീം വോട്ട് ചെയ്തത്. മേയറടക്കം നാല് യു.ഡി.എഫ് അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് മാസമായി കെ.പി.എ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യു.ഡി.എഫ് നല്‍കിയ വിപ്പ് സലീം സ്വീകരിച്ചിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more