| Wednesday, 19th September 2018, 11:22 pm

കാത്തിരിപ്പിന് വിരാമം;കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ യാത്രാവിമാനം നാളെയിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ യാത്രാവിമാനം നാളെയിറങ്ങും. വിമാനത്താവളത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കാനിരിക്കെ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സാധ്യത പരീക്ഷിക്കാനാണ് നാളെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കുന്നത്.

എയര്‍ ഇന്ത്യയുടെ ബോയിങ് 738 വിമാനമാകും ഇറക്കുക. തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന വിമാനം മൂന്ന് മണിക്കൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തും. റണ്‍വേയുടെ നിലവാരം പരിശോധിക്കാന്‍ ആറ് തവണ ലാന്‍ഡിങും നടത്തും.

ഇന്‍സ്ട്രമെന്‌റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാകും പരീക്ഷണപ്പറക്കല്‍ നടത്തുക. പരീക്ഷപ്പറക്കലിന് ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്ട്ടിന്മേലാകും തുടര്‍നടപടികള്‍. ഏതു കാലാവസ്ഥയിലും വിമാനത്താവളം പ്രവര്‍ത്തിക്കാവുന്ന ലൈസന്‍സാണ് കണ്ണൂരിന് ലഭിക്കേണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more