| Wednesday, 25th June 2014, 6:23 pm

കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണക്കരാര്‍ എല്‍.ആന്റ്.ടിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ നിര്‍മ്മാണക്കരാര്‍ എല്‍. ആന്റ് ടിക്ക നല്‍കും. 498.69 കോടിയുടേതാണ് നിര്‍മ്മാണക്കരാര്‍. ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടതായും 22 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി കെ.ബാബു  പറഞ്ഞു.

ഒരേസമയം രണ്ടായിരത്തില്‍ അധികം യാത്രക്കാര്‍ക്ക് ഇവ ഉപയോഗക്കാനാകുമെന്നും രാജ്യത്തെ തന്നെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നായിരിക്കും ഇതെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവള ടെര്‍മിനലില്‍ 16 ടെര്‍മിനലും 48 കൗണ്ടറുകളുമുണ്ടാകും. 75,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുന്നത്.

ജൂലായ് അഞ്ചിന് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 2015 ഡിസംബര്‍ 31 നകം കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more