| Sunday, 28th July 2019, 6:25 pm

പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ 'കണ്ണുംകണ്ണും കൊളളയടിത്താല്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ്ചിത്രം ‘കണ്ണുംകണ്ണും കൊളളയടിത്താല്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ 33ാമത്തെ ജന്മദിനത്തില്‍ തന്നെയാണ് ഇന്ന് ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്.

റിതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്.. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് എന്ന ഐ.ടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്.

ദുല്‍ഖറിന്റെ 25ാമത്തെ സിനിമയാണ് ഈ തമിഴ്ചിത്രം. വായൈ മൂടി പേസവും.ഒകെ കണ്‍മണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രം എത്തുന്നത്.

നവാഗതനായ ദേസിംഗ് പെരിയ സാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കെഎം ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് പ്രവീണ്‍ ആന്റണിയാണ്. ദല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം..

Latest Stories

We use cookies to give you the best possible experience. Learn more