കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ഉരവച്ചാല്‍ സ്വദേശികളായ പി. അനീഷ്, പി. രഹീല്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കണ്ണപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കണ്ണപുരം പൊലീസ് ഒന്നാംപ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് വരികയായിരുന്നു.
ചോദ്യം ചെയ്യലില്‍ അനൂപില്‍ നിന്ന് അനീഷ്, രഹീല്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.
ഇരുവരും സ്ഫോടക വസ്തു നിര്‍മിക്കുന്നതിലും വില്‍ക്കുന്നതിലും അനൂപിന്റെ പങ്കാളികളായിരുന്നു. കഴിഞ്ഞ വിഷുവിന് ഉള്‍പ്പെടെ ഇവര്‍ മൂവരും ചേര്‍ന്നാണ് സ്ഫോടക വസ്തുക്കൾ നാട്ടിലെത്തിച്ചതും നിര്‍മിച്ചതും വില്‍പന നടത്തിയതും.
നിലവില്‍ ഇന്നത്തോട് കൂടി അനൂപ് മാലിക്കിന്റെ കസ്റ്റഡി കാലയളവ് പൂര്‍ത്തിയാകുകയാണ്. നാളെ (വെള്ളി) പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
ആഗസ്ത് 30ന് പുലര്‍ച്ചെ രണ്ടിനാണ് അനൂപ് മാലിക് വാടകക്കെടുത്ത കണ്ണപുരം കീഴറ കൂലോത്തിനടുത്തുള്ള വീട്ടില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അനൂപ് മാലിക്കിന്റെ ഭാര്യാസഹോദരന്‍ മുഹമ്മദ് അഷാമാണ് മരിച്ചത്.
സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. അടുത്തുള്ള വീടുകള്‍ക്ക് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നാണ് അഷാമിന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. റിട്ട. അധ്യാപകനായ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തിന് ശേഷം കര്‍ണാടകത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അനൂപ് മാലിക് പിടിയിലായത്.
Content Highlight: Kannapuram blast: Two more accused arrested