ഈ വര്ഷം മറ്റെല്ലാ ഇന്ഡസ്ട്രിയിലും സൂപ്പര്ഹിറ്റുകളുണ്ടാകുമ്പോള് എടുത്തുപറയാന് ഒരു ഹിറ്റ് പോലുമില്ലാത്ത ഇന്ഡസ്ട്രിയായിരുന്നു കന്നഡ സിനിമ. വന് ബജറ്റില് ഒന്നിന് പിറകെ ഒന്നായി ബോക്സ് ഓഫീസ് ദുരന്തങ്ങളായിരുന്നു സാന്ഡല്വുഡില് നിന്ന് പ്രേക്ഷകര്ക്ക് ലഭിച്ചത്. 600 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ടോക്സിക് ബജറ്റ് പോലും തിരിച്ചുകിട്ടാതെ ഇന്ഡസ്ട്രിയല് ഡിസാസ്റ്ററായി മാറി.
ഇപ്പോഴിതാ കന്നഡയില് ഈ വര്ഷത്തെ ഏറ്റവും വലിയ സൂപ്പര്ഹിറ്റ് പിറവിയെടുത്തിരിക്കുകയാണ്. വെറും മൂന്ന് കോടി ബജറ്റിലൊരുങ്ങിയ പ്രേമദ ഊരലി എന്ന ചിത്രം കര്ണാടകയില് സെന്സേഷണല് ഹിറ്റായി മാറിക്കഴിഞ്ഞു. മനോജ് കുമാര് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്സ് ഓഫീസില് നിന്ന് 70 കോടിക്ക് മുകളിലാണ് നേടിയത്.
പ്രേമദ ഊരലി Photo: Theatrical Poster
എടുത്തുപറയാന് വലിയ താരനിരയോ ബജറ്റോ ഇല്ലാത്ത കൊച്ചു ചിത്രം ബോക്സ് ഓഫീസില് അത്ഭുതം സൃഷ്ടിച്ചുകഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള് കര്ണാടകയില് നിന്ന് മാത്രം 60 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഇതേ രീതിയില് മുന്നോട്ടുപോവുകയാണെങ്കില് കര്ണാടകയില് നിന്ന് മാത്രം 100 കോടി നേടുന്ന അടുത്ത ചിത്രമായി പ്രേമദ ഊരലി മാറുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്.
കന്നഡ ബോക്സ് ഓഫീസില് ഇതിനോടകം ടോക്സിക്കിന്റെ കളക്ഷന് ഈ കൊച്ചു ചിത്രം മറികടന്നു. പാന് ഇന്ത്യന് താരം യഷിന്റെ ചിത്രം വെറും 30 കോടിയായിരുന്നു കര്ണാടകയില് നിന്ന് സ്വന്തമാക്കിയത്. പുതുമുഖങ്ങള് പ്രധാനവേഷത്തിലെത്തിയ ചിത്രം പാന് ഇന്ത്യന് സിനിമയുടെ കളക്ഷനെ തൂത്തെറിയുന്ന കാഴ്ച കര്ണാടകയില് പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
പ്രേമദ ഊരലി Photo: Theatrical Poster
ജയിലര് 2ന്റെ റിലീസ് കാരണം പലയിടത്തും ചിത്രത്തിന്റെ സ്ക്രീനുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും വീക്കെന്ഡില് മികച്ച കളക്ഷനുമായി പ്രേമദ ഊരലി മുന്നേറുമെന്നാണ് ട്രാക്കര്മാരുടെ പ്രവചനം. പുതുമയുള്ള കഥാഗതിയൊന്നും അല്ലാതിരുന്നിട്ടും അവതരണവും സംഗീതവുമാണ് ചിത്രത്തെ മികച്ചതാക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.
ബാക്ക് ടു ബാക്ക് ഡിസാസ്റ്ററുകള് മാത്രം പിറവിയെടുത്ത സാന്ഡല്വുഡിന് ലഭിച്ച കച്ചിത്തുരുമ്പാണ് പ്രേമദ ഊരലി. ഈ വര്ഷത്തെ ബിഗ് ബജറ്റ് സിനിമകളുടെ ആകെ കളക്ഷന് പോലും 100 കോടി തൊടാത്ത സമയത്ത് റിലീസായ പ്രേമദ ഊരലി സാന്ഡല്വുഡിന് ആശ്വാസം സമ്മാനിച്ചു. എന്നാല് അടുത്തൊന്നും വലിയ റിലീസില്ലാത്തത് ഇന്ഡസ്ട്രിയെ കൂടുതല് പ്രതിസന്ധിയിലാക്കുന്നുണ്ട്.
Content Highlight: Kannada film called Premada Oorali became huge hit in Karnataka