| Sunday, 7th June 2020, 5:36 pm

കന്നട നടന്‍ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 39 വയസായിരുന്നു. നടി മേഘന രാജാണ് ഭാര്യ.

കഠിനമായ നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു ചിരഞ്ജീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യന്‍ സുപ്പര്‍ താരം അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയണ് ചിരഞ്ജീവി സര്‍ജ.

22 സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 2009 ല്‍ വായുപുത്രയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ശിവാര്‍ജുനയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

നാല് ചിത്രങ്ങള്‍ ചിരഞ്ജീവി സര്‍ജ നായകനായി അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more