| Sunday, 22nd December 2013, 3:21 pm

കഞ്ഞിക്കുഴി പ്രശ്‌നം: സി.കെ ഭാസ്‌കരന് താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലപ്പുഴ: കഞ്ഞിക്കുഴിയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറിയായിരുന്ന സി.കെ ഭാസ്‌കരനെ താക്കീത് ചെയ്യാന്‍ സി.പി.ഐ.എം തീരുമാനിച്ചു.

സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിലാണ് കഞ്ഞിക്കുഴിയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സി.പി.ഐ.എം സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ ബാലന്‍, എളമരം കരീം എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

പാര്‍ട്ടി തീരുമാനത്തിനെതിരായി പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍ പ്രസംഗിച്ച ടി.കെ പളനിയെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമെതിരെ മാത്രമാണ് നടപടി.

ഏരിയാ സെക്രട്ടറി സ്ഥാനത്ത് സി.കെ ഭാസ്‌കരനെ നിന്ന് മാറ്റാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ടി.ക പളനി.

നേരത്തേ ഇരുവരോടും പാര്‍ട്ടി വിശദീകരണം ആരാഞ്ഞിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിക്കും. പുതിയ സെക്രട്ടറിയായി സി.കെ ഭാസകരന്‍ തന്നെ വന്നേക്കുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more