| Friday, 5th June 2020, 12:24 pm

യുവതിയെ ബലാത്സംഗം ചെയ്തത് കുട്ടിയുടെ മുന്നില്‍വെച്ച്; കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തും. ഭര്‍ത്താവുള്‍പ്പെടെയുള്ള ഏഴു പ്രതികള്‍ക്കുമേലാണ് പോക്‌സോ ചുമത്തുകയെന്ന് തിരുവനന്തപുരം പൊലീസ് വ്യക്തമാക്കി.

അഞ്ചു വയസ്സുള്ള കുട്ടിയുടെ മുന്നില്‍ വെച്ച് ബലാത്സംഗം ചെയ്തതിനാലാണ് പോക്‌സോ ചുമത്തുന്നത്.

യുവതിയുടെ രഹസ്യമൊഴി എടുത്ത ശഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. നാളെയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും തിരുവനന്തപുരം റൂറല്‍ എസ്. പി  ബി. അശോകന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എസ്. പി നാളെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.

കസ്റ്റഡിയിലുള്ളവര്‍ക്ക് ബലത്സംഗത്തിലെ പങ്ക് വ്യക്തമായി വരുന്നേയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് യുവതിയെ കണിയാപുരത്ത് വെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ രക്ഷപെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ കണിയാപുരത്തെ വീട്ടിലേക്കെത്തിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more