| Tuesday, 25th August 2026, 2:38 pm

പന്ത്രണ്ടാം ക്ലാസ് പാസായ കങ്കണയും, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ദീപ്‌കെയും; സി.ജെ.പി സ്ഥാപകന്റെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത്

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ പരിഹസിച്ച് നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ക്യാമറയ്ക്ക് മുന്നില്‍ ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ തനിക്ക് അപകര്‍ഷതാ ബോധം തോന്നാറുണ്ടെന്ന ദീപ്‌കെയുടെ തുറന്ന് പറച്ചിലിന് പിന്നാലെയായിരുന്നു കങ്കണയുടെ പരിഹാസം.

കങ്കണയും ദീപ്‌കെയും ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അവരുടെ പ്രതികരണം. പന്ത്രണ്ടാം ക്ലാസ് പാസായ കങ്കണ റണാവത്ത് വേഴ്‌സസ് ബോസണ്‍ യൂണിവേഴ്‌സിറ്റി ദീപ്‌കെ ഒരാള്‍ ഇംഗ്ലീഷില്‍ തീപ്പൊരി മറ്റൊരാള്‍ക്ക് റീബൂട്ട് വേണം എന്ന് ക്യാപ്ഷനോടെയായിരുന്നു രണ്ട് പേരും ഇംഗ്ലീഷ് സംസാരിക്കുന്ന ക്ലബ് ചെയ്ത വീഡിയോ കങ്കണ പങ്കുവെച്ചത്.

സി.ജെ.പി വക്താവ് സൗരവ് ദാസിനെതിരെയും ഇത്തരത്തില്‍ കങ്കണ രംഗത്തെത്തിയിരുന്നു. 28 വയസുള്ള ഒരാള്‍ വിദ്യാര്‍ത്ഥിയാണെന്ന് അവകാശപ്പെടുന്നതിനെയായിരുന്നു അവര്‍ ചോദ്യം ചെയ്തത്.

സി.ജെ.പി പ്രതിഷേധത്തെ ജനറേഷന്‍ ഘട്ടര്‍ എന്നും ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോകളും മറ്റും കാണുമ്പോള്‍ തനിക്ക് ചര്‍ദിക്കാന്‍ വരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

Content Highlight: Kangana, who passed Class 12, and Boston University’s Deep K; Kangana Ranaut mocks the CJP founder’s English.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more