| Wednesday, 4th November 2015, 6:35 pm

വിസ്മയിപ്പിക്കാന്‍ കങ്കണ; പുതിയ ചിത്രത്തില്‍ 85കാരിയുടെ വേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ക്വീനിലൂടെ വിസ്മയിപ്പിച്ച ബോളിവുഡ് താരം കങ്കണ റണൗട്ട് വീണ്ടും അമ്പരപ്പിക്കാനെത്തുന്നു. ഇത്തവണ 85കാരിയായ സ്ത്രീയായാണ് കങ്കണ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നത്. ലോകപ്രശസ്ത ഇന്ത്യന്‍ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ പുതിയ ചിത്രത്തിലേയ്ക്ക് 85കാരിയുടെ വേഷം ചെയ്യാന്‍ തന്നെ ക്ഷണിച്ചുവെന്നും, സ്വീകരിക്കമോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും താരം തന്നെയാണ് വെളിപ്പെടുത്തിയത്.

അതേസമയം അഭിനയപ്രധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന കങ്കണ ഈ വേഷം തള്ളിക്കളയാന്‍ സാധ്യതയില്ലെന്നാണ് സിനിമാലോകത്തെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ മറ്റൊരു വിസ്മയപ്രകടനം കൂടി കങ്കണയില്‍ നിന്നു കാണാമെന്നും പ്രതീക്ഷിക്കാം.

2013ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം കങ്കണ നേടിയിരുന്നു. ദേശീയ,അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സംവിധായകനായ ശേഖര്‍ കപൂര്‍,  ബണ്ടിറ്റ് ക്വീന്‍, എലിസബത്ത്, എലിസബത്ത ദി ഗോള്‍ഡന്‍ എയ്ജ് എന്നീ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനാണ്. എലിസബത്ത് എന്ന ചിത്രത്തിന് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more