| Wednesday, 27th May 2026, 6:43 pm

യാത്ര ചെയ്തും റെക്കോഡ്! ഇന്ത്യയില്‍ നിന്നാരുമില്ല; ചരിത്രത്തിലേക്ക് പറന്ന് കിവികള്‍

Sudev A

ന്യൂസിലാന്‍ഡ്-അയര്‍ലന്‍ഡ് വണ്‍ ഓഫ് ടെസ്റ്റ് പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ഐറിഷ് പടയുടെ തട്ടകമായ ബെല്‍ഫാസ്റ്റിലാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ അപൂര്‍വ നേട്ടമാണ് ന്യൂസിലാന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണും ടോം ലാഥവും സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 12 രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളയാണ് വില്യംസണും ടോം ലാഥവും മാറിയത്. ഇരുവരും തങ്ങളുടെ ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് അയര്‍ലാന്‍ഡില്‍ പര്യടനം നടത്തുന്നത്.

സ്വന്തം തട്ടകമായ ന്യൂസിലാന്‍ഡിന് പുറമെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ, വെസ്റ്റ് ഇന്‍ഡീസ്, യു.എ.ഇ എന്നീ രാജ്യങ്ങളിലായിരുന്നു ഇരുവരും ഇതിന് മുമ്പ് റെഡ് ബോള്‍ ക്രിക്കറ്റില്‍ കളത്തിലിറങ്ങിയത്.

വില്യംസണ്‍ സ്വന്തം നാട്ടില്‍ 55 ടെസ്റ്റ് മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. ഇന്ത്യയിലും ഇംഗ്ലണ്ടിലും എട്ട് മത്സരങ്ങള്‍ വീതവും ഓസ്ട്രേലിയയില്‍ ഏഴ് മത്സരങ്ങളിലും മുന്‍ കിവീസ് നായകന്‍ കളിച്ചു. ശ്രീലങ്കയിലും യു.എ.ഇയിലും ആറ് മത്സരങ്ങള്‍ വീതവും വില്യംസണ്‍ പര്യടനം നടത്തി. വെസ്റ്റ് ഇന്‍ഡീസില്‍(5) , സൗത്ത് ആഫ്രിക്ക(4) , ബംഗ്ലാദേശ്(4), സിംബാബ്വേ(3) എന്നീ രാജ്യങ്ങളിലും ടെസ്റ്റ് കളിച്ചു.

മറുഭാഗത്ത് ടോം ലാഥം ന്യൂസിലാന്‍ഡില്‍ 48 മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ എട്ട് മത്സരങ്ങളും ഓസ്‌ട്രേലിയ, യു.എ.ഇ എന്നിവിടങ്ങളില്‍ ആറ് മത്സരങ്ങളിലും താരം കളത്തിലിറങ്ങി.

ശ്രീലങ്കയില്‍ നാല് മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് തവണയും ടെസ്റ്റ് കളിച്ചപ്പോള്‍ ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, സിംബാബ്വേ എന്നീ രാജ്യങ്ങളില്‍ രണ്ട് തവണയും താരം കളത്തിലിറങ്ങി.

ക്രിക്കറ്റിലെ പല ഇതിഹാസ താരങ്ങളും 11 രാജ്യങ്ങളില്‍ മാത്രമാണ് ഇതിന് മുമ്പ് യാത്ര ചെയ്തിട്ടുള്ളൂ, ഷെയ്ന്‍ വോണ്‍, റിക്കി പോണ്ടിങ്, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ താരങ്ങളാണ് ഈ പട്ടികയിലുള്ളത്. ഈ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരവും ഇടം നേടിയിട്ടില്ല.

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ടെസ്റ്റ് കളിച്ച താരം, ടീം, രാജ്യങ്ങളുടെ എണ്ണം

കെയ്ന്‍ വില്യംസണ്‍-ന്യൂസിലാന്‍ഡ്-12

ടോം ലാഥം-ന്യൂസിലാന്‍ഡ്-12

ഷെയ്ന്‍ വോണ്‍-ഓസ്‌ട്രേലിയ-11

റിക്കി പോണ്ടിങ്-ഓസ്‌ട്രേലിയ-11

വഖാര്‍ യൂനിസ്-പാകിസ്ഥാന്‍-11

സാഖ്ലെയ്ന്‍ മുഷ്താഖ്-പാകിസ്ഥാന്‍-11

യൂനിസ് ഖാന്‍-പാകിസ്ഥാന്‍-11

ഇന്‍സമാം ഉള്‍ ഹഖ്-പാകിസ്ഥാന്‍-11

മുഹമ്മദ് യൂസഫ്-പാകിസ്ഥാന്‍-11

മിസ്ബ ഉള്‍ ഹഖ്-പാകിസ്ഥാന്‍-11

ക്രിസ് ഗെയ്ല്‍-വെസ്റ്റ് ഇന്‍ഡീസ്-11

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ -വെസ്റ്റ് ഇന്‍ഡീസ്-11

Content Highlight: Kane Williamson and Tom Latham achieved a rare feat in test cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more