| Thursday, 16th January 2025, 4:04 pm

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ സി.പി.ഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ. ഭാസുരാംഗന് ജാമ്യം. ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തെ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഭാസുരാംഗന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡിന്റെ കൂടി ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഭാസുരാംഗന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ആവശ്യമാണെന്ന ഭാസുരാംഗന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇ.ഡി കണ്ടുവെത്തിയിരുന്നു. എൻ. ഭാസുരാംഗൻ ബിനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബിനാമി അക്കൗണ്ടുകളുണ്ടായിരുന്നു.

Content Highlight: Kandala Cooperative Bank fraud accused Bhasurangan granted bail

We use cookies to give you the best possible experience. Learn more