| Friday, 8th December 2023, 7:31 pm

കാനത്തിന്റെ സംസ്കാരം ഞായറാഴ്ച; പൊതുദർശനം നാളെ തിരുവനന്തപുരത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഡിസംബർ 10ന് (ഞായറാഴ്ച).
ശനിയാഴ്ച (ഡിസംബർ 9ന്) രാവിലെ ഏഴ് മണിക്ക് കാനത്തിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലെ അദ്ദേഹത്തിന്റെ വീട്ടിലും പട്ടത്തെ സി.പി.ഐ ഓഫീസിലും (പി.എ സ്മാരകം) പൊതുദർശനം ഉണ്ടാകും.

ഉച്ചയ്ക്ക് രണ്ടുമണിവരെയായിരിക്കും പുതുദർശനത്തിന് വെക്കുക. തുടർന്ന് വിലാപയാത്രയോടെ മൃതശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും.

ഞായറാഴ്ച രാവിലെ 11 മണിയോടെ സംസ്കാരം നടക്കുമെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു അറിയിച്ചു.

പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ള സി.പി.ഐ നേതാക്കൾ കാനത്തിന്റെ കുടുംബവുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് അന്തിമ തീരുമാനമായത്.

Content Highlight: Kanam Rajendran’s funeral on Sunday

Latest Stories

We use cookies to give you the best possible experience. Learn more