| Monday, 10th September 2018, 6:21 pm

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി; കന്യാസ്ത്രീയുടെ സഹോദരന്‍ കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായംകുളം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നു. കായംകുളത്ത് വെച്ചാണ് കൂടിക്കാഴ്ച.

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസ്വാധീനവും പണക്കൊതിയും കൊണ്ടാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞിരുന്നു. ഭീതികൊണ്ടാണ് പലരും ഫ്രാങ്കോയ്ക്കെതിരെ രംഗത്ത് വരാത്തതെന്നും അറസ്റ്റ് ചെയ്താലുടന്‍ മൊഴി നല്‍കാന്‍ 15-ാം കന്യാസ്ത്രീകള്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

ALSO READ: കന്യാസ്ത്രീയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു?; സര്‍ക്കാരിനോട് ഹൈക്കോടതി

അതേസമയം പൊലീസന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നത്. പൊലീസ് നടപടികള്‍ ശരിയായ വഴിയില്‍ അല്ലെന്നു തെളിഞ്ഞാല്‍ പ്രതികരിക്കുമെന്നും കാനം പറഞ്ഞിരുന്നു.

നേരത്തെ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കമുണ്ടായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more