മുന്‍ സ്പീക്കറാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മലപ്പുറം: വടക്കാഞ്ചേരി കൂട്ട ബലാത്സംഗത്തിലെ ഇരയുടെ പേര് പരസ്മായി വിളിച്ചുപറഞ്ഞ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുന്‍ സ്പീക്കറാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
തെറ്റ് ആരു ചെയ്താലും തെറ്റുതന്നെയാണ്. മുന്‍ സ്പീക്കര്‍ക്കോ മന്ത്രിക്കോ പ്രത്യേകിച്ച് ഒരവകാശവുമില്ല. മനുഷ്യനല്ലേ, പലതരത്തില്‍ തെറ്റുകള്‍ പറ്റിയേക്കാം. സി.പി.ഐ.എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ സി.പി.ഐ.എം തന്നെയാണ് പരിഹരിക്കേണ്ടത്. അത്തരം പ്രശ്‌നങ്ങളൊന്നും സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാടിനെതിരെയാണ് എം.എം മണി പ്രതികരിച്ചത്. സി.പി.ഐ.എം നയിക്കുന്ന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്. സര്‍ക്കാരാണ് അതിനെതിരെ നടപടിയെടുക്കേണ്ടത്. സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഇടയില്‍ മണി ഒരു പ്രശ്‌നമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.