| Monday, 25th November 2019, 2:08 pm

'കനകമലയിലേത് തീവ്രവാദികള്‍ തന്നെയെന്ന് കോടതി': ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:കണ്ണൂര്‍ കനകമലയില്‍ വെച്ച് ഭീകരവാദികള്‍ രഹസ്യയോഗം ചേര്‍ന്ന കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി. ഒരാളെ മാത്രമാണ് കോടതി വെറുതെ വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്‍സീദ്, സ്വാലീഹ്, മുഹമ്മദ് റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍,സുബഹാനി ഹാജ മൊയ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ ആറാം പ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് വെറുതെ വിട്ടത്. ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയാണ് കോടതി നടപടി.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കനകമലയില്‍ വെച്ച് ഭീകരവാദികള്‍ രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. രാജ്യദ്രോഹം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ. എ കുറ്റപത്രം സമര്‍പ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more