| Wednesday, 18th January 2017, 12:24 am

രോഹിത് വെമുലയെ അനുസ്മരിച്ച് കോഴിക്കോട് ഏകാംഗ നാടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  രോഹിത് വെമുലയെ അനുസ്മരിച്ച് കോഴിക്കോട് തെരുവ് നാടകം സംഘടിപ്പിച്ചു. “രോഹിത് വെമുല : അവസാനിക്കാത്ത പോരാട്ടം” എന്ന പേരില്‍ രോഹിത് വെമുലയുടെ അവസാന വാക്കുകളെ ആസ്പദമാക്കി കമൂറ ആര്‍ട്ട് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടകം അരൂപ് ശിവദാസാണ് അവതരിപ്പിച്ചത്.

രോഹിത് അവസാനമായെഴുതിയ കത്താണ് നാടകത്തിന്റെ ഉള്ളടക്കം.

ബ്രാഹ്മണിക്കലായ ജ്ഞാനാധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയമായിരുന്നു രോഹിത് മുന്നോട്ടു വെച്ചത്. അംബേദ്കറൈറ്റ് രാഷ്ട്രീയമാണത്. നിലവില്‍ ഇന്ത്യയിലെ ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നതിനും ജീവിച്ചിരിക്കുന്ന രോഹിത് വെമുലമാര്‍ക്ക് തുല്ല്യനീതിയും അവസര പങ്കാളിത്തവും നേടിക്കൊടുക്കുന്നതിനും രോഹിത് ഉയര്‍ത്തിവിട്ട രാഷ്ട്രീയത്തെ ചര്‍ച്ചയാക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ തന്നെ രോഹിത് വെമുലയുടെ രാഷ്ട്രീയത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് നാടകം. പ്രസ്തുത നാടകം കേരളത്തിലെ ക്യാമ്പസുകളില്‍ തുടര്‍ന്നും അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ശ്രീജിത്ത് രാമനാട്ടുകരയാണ് നാടകം സംവിധാനം ചെയ്തത്. ഹരികൃഷ്ണന്‍, നസറുല്ലാഖാന്‍ എന്നിവരാണ് സംഗീതം നല്‍കിയത്.

ചിത്രങ്ങള്‍: റമീസ് അബ്ദുറഹീം

വിവരങ്ങള്‍ക്ക്: 07907955653, 9633321155

We use cookies to give you the best possible experience. Learn more