| Monday, 18th December 2017, 11:49 pm

കൈയ്യെത്തും ദൂരെ പന്തെത്തിയിട്ടും പിടിക്കാതെ അക്മല്‍; കീപ്പറുടെ 'ആര്‍ട്ട് ഓഫ് ലീവിങ്' കണ്ട് വിശ്വസിക്കാനാകാതെ ആമിറും കാണികളും, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ആര്‍ട്ട് ഓഫ് ലിവിങ് എന്നു കേട്ടിട്ടുണ്ടാകും. പക്ഷെ ആര്‍ട്ട് ഓഫ് ലീവിങ് എന്നു കേട്ടിട്ടുണ്ടോ? ഇതാ ഇവിടെ അങ്ങനൊരു ഐറ്റം അവതരിക്കപ്പെടുകയാണ്. അവതരിപ്പിക്കുന്നത് പാകിസ്ഥാന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ടോപ്പ് ടെന്‍ ടൂര്‍ണമെന്റിലായിരുന്നു അക്മലിന്റെ ആര്‍ട്ട് ഓഫ് ലീവിങ് പ്രകടനം.

ടൂര്‍ണമെന്റിന്റെ സെമിഫൈനലായിരുന്നു വേദി. കേരളാ കിംഗ്‌സിനായി പന്തെറിയുന്നത് പാക് താരം മുഹമ്മദ് ആമിര്‍. സ്‌ട്രൈക്കിംഗ് എന്‍ഡില്‍ പോള്‍ സ്റ്റിര്‍ലിംഗും. ആമിര്‍ എറിഞ്ഞ പന്ത് സ്റ്റിര്‍ലിംഗിന്റെ ബാറ്റില്‍ കൊണ്ട് അക്മലിന് മുകളിലൂടെ പിന്നോട്ട് പായുന്നു.

കയ്യൊന്ന് നീട്ടിയാല്‍ അനായാസം പന്ത് അക്മലിന്റെ പിടിക്കുള്ളില്‍. പന്തിനായി ചാടിയ അക്മല്‍ പക്ഷെ ഞൊടിയിടയില്‍ ഒന്ന് ശങ്കിച്ച് നിന്ന പോലെ. ആ സമയം കൊണ്ട് പന്ത് അക്മലിനേയും മറന്ന് ബൗണ്ടറിയിലേക്ക് കുതിച്ചു.

എന്താണെന്ന് സംഭവിച്ചതെന്ന് മനസിലാകാതെ ആമിര്‍ നടുവിന് കയ്യും കുത്തി നിന്ന് അക്മലിനെ അമ്പരപ്പോടെ നോക്കി നില്‍ക്കുകയായിരുന്നു. അതല്ലാതെ ഒന്നും ചെയ്യാന്‍ അവന് സാധിക്കില്ലായിരുന്നു. ഉടനെ തന്റെ ഭാഗം ന്യായീകരിച്ച് അക്മല്‍ ആമിറിന് അരികിലെത്തിയെങ്കിലും ആമിറിന്റെ കാണികളുടേയും മുഖത്ത് ആശ്ചര്യത്തിന് അയവു വന്നില്ല.

മത്സരത്തില്‍ ജയിച്ച കേരള കിംഗ്‌സ് ഫൈനലിലും ജയിച്ച് ആദ്യ ടി-ടെന്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more