| Sunday, 20th October 2019, 7:58 pm

യോഗിയുമായുള്ള കൂടികാഴ്ച്ച സമ്മര്‍ദത്തെ തുടര്‍ന്ന്; നീതി ലഭിച്ചില്ലെങ്കില്‍ വാളെടുക്കുമെന്നും കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവിന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ അമ്മ. യോഗിയുമായുള്ള കൂടികാഴ്ച്ചക്കായി തങ്ങളുടെ കുടുംബത്തെ നിര്‍ബന്ധിച്ചതാണെന്നും കേസില്‍ നീതി ലഭിച്ചില്ലെങ്കില്‍ വാള്‍ എടുക്കുമെന്നും കുസുമം പറഞ്ഞു.

ഞായറാഴ്ച്ചയായിരുന്നു യോഗി ആദിത്യനാഥ് കമലേഷ് തിവാരിയുടെ കുടുംബവുമായി കൂടികാഴ്ച്ച നടത്തിയത്. ലക്‌നൗവിലെ ഔദ്യോഗിക വസതിയില്‍ കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ ഭാര്യയും അമ്മയും മകനും അടങ്ങുന്ന കുടുംബവുമായി അരമണിക്കൂര്‍ നീണ്ട കൂടികാഴ്ച്ചായായിരുന്നു.

‘യോഗി ആദിത്യനാഥുമായുള്ള കൂടികാഴ്ച്ചയില്‍ തൃപ്തരല്ല. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കുടികാഴ്ച്ചക്ക് തയ്യാറായത്’ കമലേഷ് തിവാരിയുടെ അമ്മ പ്രതികരിച്ചു.

യോഗിയെ കാണാന്‍ പൊലീസുകാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നും അവര്‍ പറഞ്ഞു.
കൊലപാതകത്തില്‍ ലക്നൗവിലെ ഒരു ബി.ജെ.പി നേതാവിനു പങ്കുണ്ടെന്ന ആരോപണവുമായി ഇവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിവാരിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മൗലാന അന്‍വറുള്‍ ഹഖ് അറസ്റ്റിലായിരുന്നു. തിവാരിയുടെ തല വെട്ടുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് ഹഖ്.

ഇന്നലെ ലക്‌നൗവില്‍ വെച്ചായിരുന്നു തിവാരിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഹഖിനെ അറസ്റ്റ് ചെയ്തത്.

2016-ല്‍ ബിജ്‌നോറില്‍ നിന്നുള്ള രണ്ടു മൗലാനമാര്‍ തന്റെ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തിവാരിയുടെ കൊലയുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഏഴു പേര്‍ക്കു ബന്ധമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്തതായും ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

തിവാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൊണ്ടുവന്ന മിഠായിപ്പെട്ടി വാങ്ങിയ കടയുടെ പരിസരത്തുണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടതോടെയാണ് ഏഴുപേരെയും അറസ്റ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more