| Sunday, 22nd December 2019, 6:11 pm

കാത്തിരുപ്പുകള്‍ക്ക് വിരാമം; അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി ഗാനം വീഡിയോ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ, കാമിനി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ഗാനത്തിന്‍റെ വീഡിയോ പുറത്ത് വിട്ടത്.

കെ.എസ് ഹരിശങ്കര്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുണ്‍ മുരളീധരനും വരികള്‍ മനു മഞ്ജിത്തുമാണ്. നേരത്തെ ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ദുല്‍ക്കര്‍ സല്‍മാന്‍ ആണ് ‘കാമിനി’ എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയത്.

എം.ഷിജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുെ പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍വകുമാറാണ് ക്യാമറ. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട് ഡയറക്ടറുമാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ്, പി ര്‍ ഓ വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്‌റ് വൈശാഖ് സി വടക്കേവീട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more