| Monday, 20th May 2013, 4:34 pm

കാമസൂത്ര 3ഡി സെപ്റ്റംബര്‍ 15ന് എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാത്സ്യായനന്റെ കാമസൂത്രയെ ആസ്പദമാക്കി രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി സെപ്റ്റംബര്‍ 15 തിയേറ്ററുകളിലെത്തും. കേരളത്തിലെ എല്ലാ പ്രമുഖ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

രാജ്യത്തെമ്പാടുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഷെര്‍ലിന്‍ ചോപ്രയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ നേരത്തേ തന്നെ സിനിമ ഏറെ വിവാദങ്ങളില്‍പെട്ടിരുന്നു.[]

നേരത്തേ കാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സലിം കുമാര്‍, ജാക്കി ഷറഫ്, മകരന്ദ് ദേശ്പാണ്ഡേ, സുസ്മിത മുഖര്‍ജി, സുധീഷ് ബെറി, മോഹന്‍ കപൂര്‍ എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ഇന്ദു മേനോനും രൂപേഷ് പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലാപ്‌ടോപ്, മൃഗം, പിതാവും കന്യകയും തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ രൂപേഷ് പോളിന്റേതായുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more